Ireland

വാട്ടർഫോർഡ് മലയാളി സമൂഹത്തിൻെറ മഹോത്സവമായ “ശ്രാവണം-24” നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി.വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ (സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി ഏഴുമണിയോടുകൂടി പരിസമാപിക്കുന്നതാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും അസോസിയേഷൻറെ മുൻവർഷങ്ങളിലെ ഓണാഘോഷ പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

“ശ്രാവണം -24” ൻ്റെ  ഉദ്ഘാടനം നിർവഹിക്കുന്നത് വാട്ടർഫോർഡ് കൗണ്ടി മേയർ ജയ്സൺ മർഫിയാണ് .കൗൺസിലർ ഏമൺ ക്വിൻലോൻ,മിസ് കേരള അയർലണ്ടായി തിരഞ്ഞെടുക്കപ്പെട്ട റിറ്റി സൈഗോയും  മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. അത്തപ്പൂക്കളം, തിരുവാതിര, കിൽക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കായിക മത്സരങ്ങൾ,

വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഓണാഘോഷ പരിപാടികളുടെ മാറ്റുകൂട്ടും. മലയാളി മങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങൾ ഇത്തവണത്തെ പ്രത്യേകതകളാണ്.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം “ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം” സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.

(വാർത്ത – ഷാജു ജോസ്)

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

14 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

16 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

20 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

20 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago