സ്ലൈഗോ: സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും. പ്രശസ്ത വചനപ്രഘോഷകനും ഗാനരചയിതാവും, യൂറോപ്പ് സീറോ മലബാർ യൂത്ത് കോഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർ.സി.എസ്. ഐ. (R.C.S.I) യൂണിവേഴ്സിറ്റിയിലെ ലീഡീർഷിപ് പ്രോഗ്രാം ഡയറക്ടറും ലെക്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഈ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു. 2023 ഡിസംബർ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേർ സെൻ്റ് ബ്രിജിത്ത് കാത്തലിക് ദേവാലയത്തിൽ (St. Brigid’s Church, Ballisodare, Co. Sligo) നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് വിവാഹിതരായ എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫോം നവംബർ 28 നുള്ളിൽ പൂരിപ്പിച്ച് അയക്കേണ്ടതാണ്.
പ്രവാസികളായ സ്ത്രീകൾ തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നല്ലൊരു ഭാര്യയും അമ്മയുമായി ജീവിക്കുന്നതിൻ്റെ പ്രാധാന്യവും കുടുംബങ്ങളിൽ സമാധാനം നിലനിർത്തുന്നതിൽ അവർക്കുള്ള പങ്കാളിത്തത്തേയും ഉത്തരവാദിത്വങ്ങളേയും സംബന്ധിച്ചും, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ആത്മീയതയ്ക്കുമുള്ള പ്രസക്തിയെക്കുറിച്ചും, തങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടുതൽ ബോധ്യത്തിൽ വളരാനും പ്രേരണ ലഭിക്കുന്ന പ്രസ്തുത ക്ലാസുകളിലേക്കും വിശുദ്ധ കുർബാനയിലേക്കും ആരാധനയിലേക്കും
ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ മാതൃവേദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…