Ireland

അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിന് സാക്ഷിയായി ‘India Fest.’

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും ഒരു കുടകീഴിൽ കോർത്തിണക്കി നവ്യാനുഭവമായി India Fest. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ൽ സംഘടിപിച്ച പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ Councillor Mary Hanafin,Shri Terence Jude Dick,Chief Superintendent Matthew Nyland, Thomas Joseph,Social Space Ireland, Dr. Puri FICI president എന്നിവർ പങ്കെടുത്തു. Santhosh Jose നന്ദി പറഞ്ഞു.

Social Space Ireland ന്റെ ആഭിമുഖ്യത്തിൽ Dún Laoghaire-Rathdown കൗണ്ടി കൗൺസിലിന്റെ പിന്തുണയോടെയാണ് ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളുടെയും തനത് പ്രദർശനം സമ്മാനിച്ച ഫെസ്റ്റ് അയർലണ്ടിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.

കുട്ടികൾക്കായുള്ള ക്രിക്കറ്റ് (ബൗളിംഗ്), അമ്പെയ്ത്ത്, ഹൈജമ്പ് തുടങ്ങിയ മത്സരങ്ങളോടെയാണ് ഫെസ്റ്റിന് തുടക്കമായത്. വിവിധ കായിക ഇനങ്ങളിലെ . പ്രൊഫഷണൽ പരിശീലകർ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകി. മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ്‌ കോർട്ടുകളും ഫെസ്റ്റിന്റെ മുഖ്യ ആകർശനമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറളം കലാകാരന്മാർ പങ്കെടുത്ത കലാ- സാംസ്കാരിക പരിപാടികൾ ഇന്ത്യയുടെ സാംസ്കാരിക പെരുമയുടെ നേർസാക്ഷ്യമായിരുന്നു.

പ്രാദേശിക ഐറിഷുകാർക്കും ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, പാരമ്പര്യങ്ങൾ എന്നിവ ഇഷ്ടപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ആഘോഷത്തിൽ ഭാഗമാക്കുക എന്നതായിരുന്നു ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. മികച്ച ജന പങ്കാളിത്തം കൊണ്ടും വൈവിദ്ധ്യ പരിപാടികൾ കൊണ്ടും ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി.

Photos by Gee Varghese

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

6 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

22 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago