ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമമായ IndiaFest സെപ്റ്റംബർ 16ന് നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ നടക്കുക.
ലോകത്തിന് എന്നും അതിശയമുണർത്തുന്ന ഇന്ത്യൻ സംസാകാരത്തിന്റെ നേർ സാക്ഷ്യം ഒരുക്കുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, വിനോദങ്ങൾ, കലാ, വിവിധ പാരമ്പര്യങ്ങൾ എന്നിവ പ്രാദേശിക ഐറിഷുകാർക്കും മറ്റും പരിചയപ്പെടുത്തുകയും, അവരെ ആഘോഷത്തിൽ പങ്കാളിയാക്കുവാനും ഫെസ്റ്റിലൂടെ അവസരം ഒരുക്കും.
ക്രിക്കറ്റ്, അമ്പെയ്ത്ത്, ഹൈജമ്പ് തുടങ്ങിയ കായിക മത്സരങ്ങൾ മേളയുടെ പ്രധാന ആകർശനമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകളും സന്ദർശകരുടെ മനം കവരുമെന്നത് ഉറപ്പാണ്. കുട്ടികൾക്ക് വിനോദത്തിനായി വിവിധ റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെന്ന സ്റ്റാളുകളും പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വില്പന സ്റ്റാളുകളുമുണ്ട്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്.ഇന്ത്യ ഫെസ്റ്റ് 2023-ൽ 500-ലധികം കലാകാരന്മാരുടെ പ്രകടനമാണ് നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത്.
എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമാണ് ഫെസ്റ്റിൽ ഒരുങ്ങുന്നത്. മറാട്ടി, കൊങ്കിണി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, മധ്യപ്രദേശ്, ഒറീസ, ബംഗാളി, കന്നഡ, തമിഴ്, ആന്ധ്രാപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കും.
പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. ഫെസ്റ്റിൽ പങ്കാളികളാകാൻ https://indiafest2023.eventbrite.ie എന്ന വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന QR code സ്കാൻ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 089 980 3562
http://www.socialspaceire.ie, http://www.indiafest.ie
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…