Ireland

Malayalees In South Dublin ഒരുക്കുന്ന “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 14ന്

Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈസ്റ്റർ – വിഷു ആഘോഷം 2023 ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സെന്റ് ബ്രിജിഡ് പാരിഷ് ഹാൾ സ്റ്റില്ലോർഗനിൽ നടക്കും. ലൈവ് മ്യൂസിക്, മറ്റ് സാംസ്കാരിക പരിപാടികൾ, രുചികരമായ ഇന്ത്യൻ ഭക്ഷണ വിരുന്ന് എന്നിവ ആഘോഷ പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. Dún Laoghaire കൗണ്ട് കൗൺസിൽ മേയർ, മറ്റ് ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് സാംസ്കാരിക പരിപാടികൾ ആരംഭിക്കും. തുടർന്ന് 5.30ന് ഭക്ഷണ വിരുന്ന് തുടങ്ങും. വിഷു അടയും കോഫിയും, ഈസ്റ്റർ- വിഷു സ്‌പെഷ്യൽ ത്രീ കോഴ്‌സ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.പ്രീ-ബുക്കിംഗ് വഴിയാണ് പ്രവേശനം. ആഘോഷ പരിപാടിയുടെ പ്രവേശനം, ലഘുഭക്ഷണം, ‌ ഈസ്റ്റർ വിഷു സ്‌പെഷ്യൽ ഡിന്നർ എന്നിവ പേയ്‌മെന്റിൽ ഉൾപ്പെടുന്നു. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 6-11 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് 7 യൂറോയും, പന്ത്രണ്ട് വയസും അതിൽ മുകളിലുള്ളവർക്കും 13 യൂറോയുമാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്റ്റർ ചെയ്യുന്നതിന് https://socialspaceire.ie/programme-registration/?pid=941, https://bit.ly/eastervishu എന്ന ലിങ്കുകൾ സന്ദർശിക്കുക. അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.

18 വയസ്സിന് താഴെയുള്ള കുട്ടികൾ രജിസ്റ്റർ ചെയ്യുകയും രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കും പ്രവേശനം. ഇവൻ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവ അനുവദനീയമാണ്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഇവന്റ് റദ്ദാക്കിയാൽ മാത്രം ടിക്കറ്റ് നിരക്കുകൾ തിരികെ ലഭിക്കും. മറ്റേതൊരു സാഹചര്യത്തിലും, റീഫണ്ട് ഓർഗനൈസറുടെ വിവേചനാധികാര പരിധിയിൽ ഉൾപ്പെടുന്നു.അത്തരം സന്ദർഭങ്ങളിൽ, റീഫണ്ട് ടിക്കറ്റ് നിരക്കുകൾക്ക് മാത്രമാണ് ലഭിക്കുക. സേവന നിരക്കുകൾക്ക് ബാധകമല്ല.

സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 086 327 1550 (ജോൺസിമോൾ എബ്രഹാം), അല്ലെങ്കിൽ SSI 089 980 3562 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

സൗത്ത് ഡബ്ലിനിലെ മലയാളികൾ മലയാളം പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. താല്പര്യമുള്ളവർ https://chat.whatsapp.com/EfPl7Azx3Cj0TTFaDQlS4e ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാകാം.

സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിന് എതിർവശത്ത് N11 ന് സമീപമാണ് സെന്റ് ബ്രിജിഡ് ഹാൾ സ്റ്റില്ലർഗൻ. സ്കൂൾ കാർ പാർക്ക് (ഹാളിന് പിന്നിൽ), സ്ലിപ്പ് റോഡ് എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ് ലഭ്യമാണ്. ദയവായി ഇരട്ട മഞ്ഞ വരയിൽ പാർക്ക് ചെയ്യരുത്. ബസിൽ വരുന്നവർക്ക്, ബസ് സ്റ്റോപ്പിൽ നിന്ന് ഒരു മിനിറ്റ് നടക്കാവുന്ന ദൂരം (46A, 75, 155,145, 84X,47).

ആഘോഷ പരിപാടിയുടെ ലൊക്കേഷൻ: https://maps.google.com/?q=53.285423,-6.195240

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക:

ഇമെയിൽ – hellossi@socialspaceire.ie

വാട്സ്ആപ്പ് – 089 980 3562

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

15 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

16 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

19 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago