Ireland

അയർലണ്ടിൽ എത്തിയാൽ ചിലർ തോന്നുംപോലെ.. ആക്രമണത്തിന് ഇരയാകുന്നത് നിരപരാധികൾ- തെന്നിന്ത്യൻ നടന്റെ അനുഭവം

അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്ന് തെന്നിന്ത്യൻ നടൻ സ്വരൂപ്‌. 20 വർഷത്തിലേറെയായി സ്വരൂപ്‌ കുടുംബസമേതം അയർലണ്ടിൽ താമസിച്ചു വരികയാണ്. ഇന്ത്യയോളം താൻ സ്നേഹിക്കുന്ന അയർലൻഡിൽ എന്നും ഓർക്കാൻ സന്തോഷം പകരുന്ന ഓർമ്മകൾ മാത്രമാണ് സ്വരൂപിന് ഇതുവരെ ഉണ്ടായിട്ടുള്ളത്. ‘ഐറിഷ് ജനതയുടെ സംസ്കാരവും സഹജീവി സ്നേഹവും അടുത്തറിഞ്ഞ വ്യക്തിയാണ് താൻ. പല പ്രതിസന്ധി ഘട്ടങ്ങളിലും സഹായ ഹസ്തം നീട്ടി അവർ എനിക്ക് പുതു ജീവിതം പടുത്തുയർത്താൻ കൂടെ നിന്നു’- സ്വരൂപ്‌ പറയുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ഐറിസ് ജനതയാണെന്നും സ്വരൂപ് പറയുന്നു. ഇന്ത്യൻ സംസ്കാരവും ഭക്ഷണവും എല്ലാം അവർ ഏറെ കൗതുകത്തോടെയും അതിലധികം ബഹുമാനത്തോടെയുമാണ് നോക്കി കാണുന്നത്. കുറഞ്ഞ ജനസാന്ദ്രത, മികച്ച ജീവിത നിലവാരം, തൊഴിലവസരങ്ങൾ, സ്വകാര്യത, സുരക്ഷ തുടങ്ങി അയർലണ്ടിനെ പ്രിയപ്പെട്ടതാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. പുറത്തുനിന്നെത്തുന്ന ഓരോരുത്തരെയും വളരെ സ്നേഹപൂർവ്വം സ്വീകരിക്കുന്ന ആതിഥേയരായി ഐറിഷ് ജനതെയാണ് താൻ കണ്ടിട്ടുള്ളത് എന്നും സ്വരൂപ്‌ പറയുന്നു.

സ്വരൂപ്‌

എന്നാൽ, ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ തികച്ചും വ്യത്യാസ്തമാണ്. ഒരുപക്ഷേ ഇവയ്ക്ക് കാരണം നമ്മൾ ഓരോരുത്തരുടെയും പെരുമാറ്റം തന്നെയാകാം. കോവിഡിന് ശേഷം ഇന്ത്യയിൽ നിന്നും അയർലൻഡിൽ എത്തുന്ന വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ പ്രധാനമായും വിദ്യാർത്ഥികൾ, തോന്നിയ പോലെ പെരുമാറുന്ന സാഹചര്യങ്ങളിൽ താൻ ദൃക്സാക്ഷി ആയിട്ടുണ്ടെന്നും സ്വരൂപ് പറയുന്നു. റോഡിലെ മര്യാദകൾ പാലിക്കാതിരിക്കുക, അനാവശ്യമായി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുക, രാത്രി കാലങ്ങളിൽ കോലാഹലങ്ങൾ ഉണ്ടാക്കുക, അന്യരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുക തുടങ്ങി പല പ്രശ്നങ്ങളും അവർ സൃഷ്ടിക്കുന്നു.

ഒരു രാജ്യത്ത് എത്തിയാൽ വിദേശി എന്ന നിലയ്ക്ക് ആ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിനും, അവിടുത്തെ ജനതയുടെ സംസ്കാരത്തെ ബഹുമാനിക്കുന്നതിനും, സാമൂഹിക അച്ചടക്കം പുലർത്തുന്നതിനും നമ്മൾ ബാധ്യസ്ഥരാണ്. ഇവയൊന്നും പരിഗണിക്കാതെ ‘ചിലർ’ പെരുമാറുന്നത് ഇന്ന് ഇന്ത്യ എന്ന രാജ്യത്തിന് തന്നെ കളങ്കം സൃഷ്ടിചിരിക്കുന്നു. ഇതിനെ പരിണിതഫലം അനുഭവിക്കുന്നതാകട്ടെ നിരപരാധികളും. ആക്രമണത്തിന് ഇരയായ ഓരോ ഇന്ത്യക്കാരനും, ഈ രാജ്യത്തെ നിയമങ്ങളോടും ജീവിതശൈലിയോട് പൊരുത്തപ്പെട്ട് കഴിയുന്നവർ ആയിരുന്നു. എന്നാൽ മറ്റുചിലർ ചെയ്ത പ്രവർത്തികളുടെ ദുഷഫലം അനുഭവിക്കേണ്ട വിധിയാണ് അവർക്കുണ്ടായത് എന്നും സ്വരൂപ്‌ പറയുന്നു. ഇതൊരു തിരിച്ചറിവായി മാറി, ഇനി ഒരു പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

10 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

10 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

12 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

14 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago