Ireland

ഡബ്ലിനിലും വിക്ലോയിലും ഓറഞ്ച് അലേർട്ട്; വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ കോർക്ക്

ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലും വിക്ലോയിലും ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Owenacurra നദിയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ കോർക്കിലെ Midletonൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. കനത്ത മഴ തുടരുമെന്നും, വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുമുണ്ടാകുമെന്ന് Met Éireann അറിയിച്ചു.

നദിയിലെ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മിഡിൽടൺ ടൗൺ സെന്റർ ഒഴിവാക്കണമെന്ന് കോർക്ക് കൗണ്ടി കൗൺസിൽ അഭ്യർത്ഥിച്ചു. വടക്കൻ കോർക്കിലെ കാന്തൂർക്കിലും മറ്റ് പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. മിഡിൽടൺ ഇതുവരെ തുറന്നിട്ടില്ലെന്നും മെയിൻ സ്ട്രീറ്റിൽ ട്രാഫിക് മാനേജ്മെന്റ് സംവിധാനം നിലവിലുണ്ടെന്നും കോർക്ക് കൗണ്ടി കൗൺസിലിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡയറക്ടർ നിയാൽ ഹീലി പറഞ്ഞു.

കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ സ്റ്റാറ്റസ് യെല്ലോ അലേർട്ടുകൾ പിൻവലിച്ചു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഡബ്ലിൻ, ലൗത്ത്, മീത്ത് എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റാറ്റസ് യെല്ലോ അലേർട്ട് രാത്രി 9 മണി വരെ നിലവിലുണ്ട്. നൂറിലധികം വസ്തുവകകൾ വെള്ളത്തിനടിയിലായതായി കോർക്ക് കൗണ്ടി കൗൺസിൽ അറിയിച്ചു. വീടുകൾക്കും ബിസിനസുകൾക്കും കേടുപാടുകൾ സംഭവിച്ച ആളുകളെ സഹായിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്യുമെന്ന് Varadkar പറഞ്ഞു.നാശനഷ്ടത്തിന്റെ തീവ്രത കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് ലഭ്യമായ തുക സമാഹരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

52 mins ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

3 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

23 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago