ഓരോ മഴക്കാലവും ഇന്ന് മലയാളികൾക്ക് ഒരു പേടിസ്വപ്നമാണ്. പ്രായവും ഉരുളപ്പൊട്ടലും വെള്ളപൊക്കവും തുടങ്ങി പ്രകൃതി ദുരന്തങ്ങൾ ഒന്നൊഴിയാതെ നമ്മുടെ നാട്ടിൽ നാശം വിതച്ച് പോകുന്നു. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മനുഷ്യൻ പ്രാണനും കയ്യിൽ പിടിച്ച് ഓരോ ദുരന്തത്തിനും സാക്ഷിയായി മാറുന്നു. അപ്രതീക്ഷിതമായി എത്തുന്ന ദുരന്തത്തെ നമുക്ക് തടയാൻ കഴിയില്ല. എന്നാൽ വർഷങ്ങളായി ഒരു ദുരന്തം കാത്തിരിക്കുന്ന കുറെയേറെ ആളുകൾ കേരളത്തിലുണ്ട്.. അവരുടെ തലയ്ക്കു മുകളിൽ വാളായി തൂങ്ങുന്ന ഒരു ദുരന്തം.. മുല്ലപ്പെരിയാർ ഡാം..
കോടിക്കണക്കിന് ജനങ്ങളുടെ ആശങ്കകൾ ഭരണകൂടങ്ങളും ചെവി കൊടുക്കാതെ നിഷ്ക്രിയരായി തുടരുമ്പോൾ, ലോകം കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത മനുഷ്യ കുരുതിക്കാണ് നമ്മൾ കാത്തിരിക്കുന്നത്. ഭാഗ്യം ഒന്ന് കൊണ്ട് മാത്രം വഴിമാറി പോകുന്ന ദുരന്തം ഒരു ദിവസം വന്നെത്തുക തന്നെ ചെയ്യും. അതിന് മുൻപായി പ്രതികരിക്കാൻ ഒരു അവസരം.മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കയുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഓൺലൈൻ പെറ്റീഷൻ സമർപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഒപ്പ് ശേഖരണം തുടരുന്നു. നിങ്ങൾക്കും ഈ മുന്നേറ്റത്തിൽ പങ്കാളിയാകാം.
https://www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country?redirect=false എന്ന ലിങ്കിലൂടെ നിങ്ങളുടെ വോട്ടും രേഖപ്പെടുത്താം. എട്ടര ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഇതിൽ പങ്കാളികളായി കഴിഞ്ഞു. ഒത്തൊരുമിച്ച് നമുക്ക് ഈ മഹാദുരന്തത്തിനെതിരെ പോരാടാം..
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…