Ireland

Storm Kathleen; ശനിയാഴ്ച നാല് കൗണ്ടികളിൽ ഓറഞ്ച് വിൻഡ് അലേർട്ട്, മറ്റ് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

കാത്‌ലീൻ കൊടുങ്കാറ്റ് ശനിയാഴ്ച അയർലണ്ടിൽ വീശുന്നതിനാൽ നാല് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. കോർക്ക്, കെറി, ഗാൽവേ, മയോ എന്നീ കൗണ്ടികളിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് ഓറഞ്ച് അലർട്ട് പ്രാബല്യത്തിൽ വരും, വൈകുന്നേരം 5 മണി വരെ നിലനിൽക്കും.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ശനിയാഴ്ച മറ്റുള്ള കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.

മരങ്ങൾ വീഴുന്നതിനും, യാത്രാ ബുദ്ധിമുട്ടുകളും തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനും ഇടയാക്കിയേക്കാവുന്ന വളരെ ശക്തവും തെക്കൻ കാറ്റിനെ കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകുന്നു. 26 കൗണ്ടികളിലും ശനിയാഴ്ച രാവിലെ 7 മണിക്ക് അലേർട്ട് പ്രാബല്യത്തിൽ വരും. വൈകുന്നേരം 8 മണി വരെ മുന്നറിയിപ്പ് നിലനിൽക്കും. ചില സമയങ്ങളിൽ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ഇന്ന് കാലാവസ്ഥ വരണ്ടതും മേഘാവൃതവുമായിരിക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞും ചാറ്റൽമഴയും ഉണ്ടാകും. എന്നിരുന്നാലും ഉച്ചയ്ക്ക് ശേഷം തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴ വടക്കോട്ട് വ്യാപിക്കും. ഏറ്റവും കുറഞ്ഞ താപനില 6 മുതൽ 10 ഡിഗ്രി വരെയാകും. അൾസ്റ്ററിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുക. വെള്ളിയാഴ്ച പൊതുവെ മേഘാവൃതമായിരിക്കും. ഉയർന്ന താപനില 13 മുതൽ 16 ഡിഗ്രി വരെ ആയിരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago