Ireland

രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് മരണം; സ്ട്രെപ്പ് എ വൈറസ് മുന്നറിയിപ്പ് നൽകി HSE

അയർലണ്ടിൽ ഈ വർഷം രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മാരകമായ സ്ട്രെപ്പ് എ ബാധിച്ച് മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അയർലണ്ടിൽ 12 പേർ iGAS എന്നറിയപ്പെടുന്ന സ്ട്രെപ്പ് എ ബാധിച്ച് മരിച്ചതായും അവരിൽ നാല് പേർ കുട്ടികളാണെന്നും HSE അറിയിച്ചു.ഈ വർഷം ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ iGAS അണുബാധയുടെ വർധനയുണ്ടായതായി എച്ച്എസ്ഇ വക്താവ് പറഞ്ഞു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളും യുകെയും സമാനമായ വർധനയുണ്ടായി. ഈ സമയത്ത്, കുട്ടികളെ ആനുപാതികമല്ലാത്ത രീതിയിൽ വൈറസ് ബാധിച്ചു. പാൻഡെമികക്കിന് മുൻപുള്ള 25 ശതമാനത്തിനോട്‌ താരതമ്യപ്പെടുത്തുമ്പോൾ 38 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ അവസാന ആഴ്‌ചയിൽ iGAS നിരക്ക് ഉയർന്നുവെന്നും കഴിഞ്ഞ മാസത്തിലും കഴിഞ്ഞ ഏതാനും ആഴ്‌ചകളിലും കുറയാൻ തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

സ്ട്രെപ്പ് എ സാധാരണയായി ചെറിയ അണുബാധയാണ്, എന്നാൽ അപൂർവ സന്ദർഭങ്ങളിൽ ഇത് ആക്രമണാത്മകവും മെഡിക്കൽ എമർജൻസിയുമാണ്. അതേസമയം,കഴിഞ്ഞ ആഴ്ച 245 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചു, മുൻ ആഴ്ച ഇത് 229 ആയിരുന്നു.മൊത്തം 65 പേരെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സീസണിൽ ഇതുവരെ വൈറസ് ബാധിച്ച് 161 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 mins ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

5 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

6 hours ago

ഐറിഷ് പൗരത്വം ‘അവകാശമല്ല, ആനുകൂല്യം’- നീതിന്യായ മന്ത്രി

പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…

6 hours ago

ഡൽഹി കെട്ടിട ദുരന്തം; ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…

1 day ago