Ireland

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 25, 26, 27 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2021 ഓഗസ്റ്റ് 25,26,27 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.  

യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക.   ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂർത്തിയാക്കുന്നവർക്ക്  സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20.  ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്  ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ :   089 492 7755, ജിൻസി ജിജി : 087 911 0635, ആൽഫി ബിനു : 087 767 8365

By BIJU NADACKAL

Newsdesk

Recent Posts

കോർക്കിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് Rev. Fr. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും

കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…

1 hour ago

Fermoy Corrin woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും

കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…

1 hour ago

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

14 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

16 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

17 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

17 hours ago