Categories: Ireland

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9  തീയതികളിൽ    റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5.30ന്  അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 2.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. 

വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ്  ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ.റോയി വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 

ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698,  ഫാ.റോയി : 089 459 0705, മജു പേയ്‌ക്കൽ : 087 963 1102, ഷിജോ മനോജ് : 087 288 0761

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

20 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 days ago