Ireland

ബെൽഫാസ്റ്റ് കലാപം; പോലീസിന് നേരെ പരക്കെ ആക്രമണം

ശനിയാഴ്ച ബെൽഫാസ്റ്റിലുണ്ടായ ആക്രാനങ്ങളുടെ പശ്ചാതലത്തിൽ പോലീസ് നാല് പേർക്കെതിരെ പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് (PSNI) കേസെടുത്തു. യുണൈറ്റഡ് കിംഗ്ഡത്തിലുടനീളമുള്ള വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ ബെൽഫാസ്റ്റിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും അക്രമാസക്തമായി മാറി, അശാന്തിയുടെയും കലാപത്തിൻ്റെയും രംഗങ്ങൾ വെസ്റ്റ്മിൻസ്റ്ററിലും സ്റ്റോമോണ്ടിലും അടിയന്തര മന്ത്രിതല യോഗങ്ങൾക്ക് കാരണമായി.കലാപകാരികൾ ഐറിഷ് ത്രിവർണ്ണ പതാക ഉയർത്തി പ്രതിഷേധിക്കുന്നതിൽ Taoiseach സൈമൺ ഹാരിസ് എതിർപ്പ് പ്രകടിപ്പിച്ചു.

ബെൽഫാസ്റ്റിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമാസക്തമായ രംഗങ്ങൾക്ക് ശേഷം ഹാരിസ് നോർത്തേൺ അയർലണ്ടിൻ്റെ ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലുമായി സംസാരിച്ചു. യൂണിയൻ പതാകയും ത്രിവർണ പതാകയും വീശി പ്രതിഷേധക്കാർ ബെൽഫാസ്റ്റ് സിറ്റി ഹാളിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ അടുത്തിടെ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്ക് വേദിയായ വടക്കൻ ഡബ്ലിനിലെ കൂലോക്കിൽ നിന്ന് പ്രതിഷേധക്കാരും പങ്കെടുത്തിരുന്നു.

സമീപ മാസങ്ങളിൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും അനുബന്ധ അക്രമ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച യുകെയിലുടനീളം നടന്ന പ്രതിഷേധത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും, കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലുള്ള കടകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

25 mins ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

33 mins ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

37 mins ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

52 mins ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

1 hour ago

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

1 hour ago