Ireland

“കരുതലിൻ കൂട്‘’ പദ്ധതിക്കായി ക്രാന്തി കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി

ക്രാന്തി അയർലണ്ട് ഉടുമ്പൻചോലയിലെ ഒരു നിർധന കുടുംബത്തിന് വീട്‌ വെച്ചു നൽകുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന് ക്രാന്തിയുടെ കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി. ഉടുമ്പൻ ചോലയിലെ ഒരു നിർധന കുടുംബത്തെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് അയർലണ്ടിൽ ആഞ്ഞടിച്ച കൊടും കാറ്റിനെയും അവഗണിച്ചു ക്രാന്തിയുടെ പ്രവർത്തകർ കരുതലിൻ കൂടിനായി മുന്നിട്ടിറങ്ങിയപ്പോൾ ഏകദേശം 600 ൽ പരം ബിരിയാണിയാണ് വില്പന നടത്തി ആ പ്രദേശങ്ങളിലുള്ള വീടുകളിൽ എത്തിച്ചു നൽകാൻ സാധിച്ചത്. 

ഈ ധന സമാഹരണത്തിനു സഹകരിച്ച മുഴുവൻ കുടുംബങ്ങളെയും ക്രാന്തി അഭിവാദ്യം ചെയ്യുന്നു . ഒപ്പം രുചികരമായ ബിരിയാണി തയ്യാറാക്കിയ കഫേ മലബാർ സാരഥി സഖാവ് വിമൽരാജ് മഠത്തിൽ വാസുവിനും മറ്റ് സഖാക്കളോടുമുള്ള കൃതജ്ഞതയും അറിയിക്കുന്നു.

ഇതിന് മുൻപ് ക്രാന്തിയുടെ ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ് യൂണിറ്റുകളും കരുതലിൻ കൂടിനു വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ബിരിയാണി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും സ്വമനസുകളുടെ സഹായവും ചേർത്ത് വെച്ചുകൊണ്ട് എത്രയും വേഗത്തിൽ കരുതലിൻ കൂട് ഭവന നിർമാണ പദ്ധതി പൂർത്തീകരിക്കാനാണ് ക്രാന്തി ലക്ഷ്യമിടുന്നത്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

16 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

17 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

20 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

20 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago