രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 96 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ദൽഹിയിൽ നടക്കുന്നുകൊണ്ടിരിക്കുന്ന പതിനാറാമത് ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി മോദി ചർച്ച നടത്തും.
കരാർ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണെന്നു പറഞ്ഞ മോദി കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നും വിശേഷിപ്പിച്ചു.ഇന്ത്യയും യൂറോപ്യൻ യൂണിയനും വിജയകരമായി ചർച്ചകൾ പൂർത്തിയാക്കിയതായും ജനുവരി 27 ചൊവ്വാഴ്ച സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) പ്രഖ്യാപിക്കുമെന്നും വ്യവസായ സെക്രട്ടറി രാജേഷ് അഗർവാൾ നേരത്തെ പറഞ്ഞിരുന്നു. ഈ നീക്കം ഉൽപ്പാദന മേഖലയ്ക്കും സേവന മേഖലയ്ക്കും വലിയ ഉത്തേജനമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഈ കരാർ ആഗോള ജി.ഡി.പി യുടെ 25% വും, ആഗോള വ്യാപാരത്തിൻ്റെ മൂന്നിലൊന്നും ഉൾകൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കരാർ ഒപ്പുവെച്ചെങ്കിലും നിയമപരമായ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിൽ വരാൻ അഞ്ച് – ആറ് മാസമെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമാണ് കരാറിലൂടെ ഉണ്ടാകുക എന്നാണ് പൊതുവിലുള്ള നിരീക്ഷണങ്ങൾ. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിക്കുമ്പോഴാണ് ഈ കരാർ യാഥാർഥ്യമാകുന്നത് എന്നതും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…