Ireland

അയർലണ്ടിൽ നിർമ്മിച്ച വെബ്സീരിസ് “ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി” യുടെ ആദ്യ ഭാഗം പ്രദർശനം തുടങ്ങി.

ഐറിഷ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കികൊണ്ട് ഡ്രീം ആൻഡ് പാഷൻ ഫിലിംസ് പുറത്തിറക്കുന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു . ” ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി “യിൽ , നമ്മുടെ ഇടയിൽ നടക്കുന്നതും ,ഇത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് എന്ന രീതിയിലുള്ള അവതരണ ശൈലി ആണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത് .

അയർലണ്ടിൽ കുറെ അധികം വീടുകളിൽ നടന്നിട്ടുള്ളതും എന്നാൽ അഭിമാന പ്രശ്നം കാരണം പുറത്തു പറയാൻ സാധിക്കാത്തതും ചില കുടുംബങ്ങളെ വളരെ അധികം മാനസിക വ്യഥയിലാക്കിയിട്ടുള്ളതുമായ സങ്കിർണ്ണമായ ഒരു വിഷയത്തെ വളരെ ലാളിത്യത്തോടെയാണ് ആദ്യ എപ്പിസോഡിൽ സംവിധായകൻ ബിപിൻ മേലേക്കുറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രീം ആൻഡ് പാഷൻ ഫിലിംസിനു വേണ്ടി സീരിസ് നിർമ്മിച്ചിരിക്കുന്നത് നിഷ ബിപിൻ ആണ് .ഈ സീരിസിന്റെ പിന്നണിയിൽ മലയാള സിനിമയിൽ നിന്നുള്ളവരും സഹകരിക്കുന്നു എന്നുള്ളത് ശ്രദ്ധയമാണ് . ഇന്ദ്രൻസിന്റെ ചിത്രം വാമനന്റെ സംഗീത സംവിധായകനായ നിധിൻ ജോർജ്ജ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും ബിജിഎം കൊടുത്തിരിക്കുന്നത് , അതോടൊപ്പം വെബ് സീരീസ്, നിരവധി ആൽബങ്ങൾ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നൽകിയിട്ടുളള യാസിർ പരത്തക്കാടാണ് ഗാന രചനയും സംഗീതവും നൽകിയിരിക്കുന്നത്.

ക്യാമറ-എഡിറ്റിംഗ് : ജോയ്‌സൺ , അസോസിയേറ്റ് കാമറ : അശ്വിൻ.അഭിനയിക്കുന്നവർ : പ്രിൻസ് ജോസഫ് അങ്കമാലി ,ഫേബ പോൾ , അലീന ജിജോ, റെജി വർഗ്ഗിസ് , എൽദോ ജോൺ, ജോയൽ ബിപിൻ, ദിയ പ്രിൻസ് എന്നിവരാണ് .

അയർലണ്ടിൽ വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി വരുന്ന എപ്പിസോഡുകളിൽ സീരീസിന്റെ എല്ലാ മേഖലയിലും സഹകരിക്കാൻ താല്പര്യമുള്ളമുള്ളവർക്ക് അണിയറ പ്രവർത്തകരുമായി നേരിട്ടോ അല്ലെങ്കിൽ ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.(dreamnpassionfilm@gmail.com)

ആദ്യ എപ്പിസോഡ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :-

Newsdesk

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

2 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

5 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago