കോർപ്പറേഷൻ നികുതി കുറഞ്ഞത് 15 ശതമാനമായി നിശ്ചയിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ചേരേണ്ടതുണ്ടോ എന്ന് സർക്കാർ വ്യാഴാഴ്ചയോടെ തീരുമാനിച്ചേക്കാൻ സാധ്യത.ഇത് അയർലണ്ടിന്റെ 12.5 ശതമാനം നിരക്കിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന ഒരു നീക്കമാണ്.
ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ചുമത്തുന്ന രീതി പരിഷ്കരിക്കാനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനയായ OECDയിൽ നിന്ന് ഒരു കരാർ രേഖയുടെ പുതിയ കരട് തനിക്ക് ലഭിച്ചതായി ധനകാര്യ മന്ത്രി Paschal Donohoe തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു.
കരാറിൽ ഒപ്പിടാൻ ഇതുവരെ വിസമ്മതിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. കൂടാതെ അയർലണ്ടിന്റെ പരമ്പരാഗത കുറഞ്ഞ നിരക്കായ കോർപ്പറേഷൻ നികുതി ഉപേക്ഷിക്കാൻ Donohoe യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നുമുണ്ട്.
“ഞങ്ങൾ കുറച്ച് പുരോഗതി കൈവരിക്കുന്നു എന്നാൽ കമ്മീഷനുമായി ഒഇസിഡിയുമായി കൂടുതൽ ഇടപഴകേണ്ടതുണ്ട്. അതെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്” എന്ന് Luxembourgൽ യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ ഒരു സമ്മേളനത്തിൽ സംസാരിക്കവെ Donohoe പറഞ്ഞു.
European Commission’s competition and digital chief, Margrethe Vestagerമായും economy and trade commissioners Paolo Gentiloni, Valdis Dombrovskis എന്നിവരുമായും തിങ്കളാഴ്ച Donohoe നികുതി സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…