ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ഫോർ മ്യൂസിക്സിലെ ബിബിയും ഏൽദോസും രചന നിർവ്വഹിച്ച “ഒന്നാം കുന്നേൽ”എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള റിയാന്ന അരുൺ ആണ്. മനോഹരമായ ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് റിയാന്നയെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്സംഗീതലോകത്തിന് സമ്മാനിക്കുന്നത്.
ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് ഫോട്ടോ ഫാക്ടറി,ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, എന്നിവർ ചേർന്നാണ്. കിരൺ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നുകിളികളോടും പ്രകൃതിയോടും സല്ലപിച്ചു തന്റേതായ സ്വപ്നലോകത്തു, തുള്ളിച്ചാടി പാടി നടക്കുന്ന ഒരു പെൺകുട്ടിയുടെ കാഴ്ചകളാണ് ഒന്നാം കുന്നേൽ എന്ന മനോഹരമായ ഗാനത്തിന്റെ ഇതിവൃത്തം.
ഉല്ലസിച്ചു നടന്ന കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്. മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…