Ireland

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം ട്രെൻഡിങ് ചാർട്ടിൽ

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1 ലെ അവസാന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ശ്രദ്ധേയമാകുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ഗായകനും  ആരോഗ്യ മേഖലാ പ്രവർത്തകനുമായ ‘ലിൻസൻ തോമസ്’ ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന  ഗാനമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ വിനോദ് വേണു എഴുതിയ മനോഹര ഗാനം അയർലണ്ടിലെ പ്രകൃതിസുന്ദരമായ പാർക്കുകളുടെയും ഫോർട്ടുകളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്.

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് ലിൻസനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗി”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്സംഗീതലോകത്തിന് സമ്മാനിച്ചത്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് അലൻ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, ഫോട്ടോ ഫാക്ടറി,അനൂപ് രാജു എന്നിവർ ചേർന്നാണ്. കിരൺ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മനോഹരമായ ഒരു  പ്രണയത്തിന്റെവിവിധ ഭാവനകൾ ആണ് “നിലാ നിലാ” എന്ന ഈ പാട്ടിന്റെ  ഇതിവൃത്തം. മനസ്സ് നിറക്കുന്ന ഈ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.

ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.കൂടുതൽ പുതുമകളോടെ “മ്യൂസിക് മഗ്” രണ്ടും മൂന്നും സീസണുകൾ 2022 ഫെബ്രുവരി , മാർച്ച് , ഏപ്രിൽ മാസങ്ങളിൽ അയർലണ്ടിലും യു കെ യിലുമായി നടക്കുന്നതാണ്.

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

4 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

6 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

7 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

10 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago