സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
ആലപ്പുഴ, കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ ‘മരിയൻ ഉടമ്പടി ധ്യാനം’ നയിക്കും.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം‘ ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാന ദിവസങ്ങളിൽ ഉടമ്പടി എടുക്കാനും, നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് (5 മുതൽ 8 വയസ് വരെ 8 മുതൽ 12 വയസ് വരെ 12 മുതൽ 18 വരെ) പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.
മരിയൻ ഉടമ്പടി ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570
ബിനോയി കാച്ചപ്പിള്ളി: 0874130749
ആന്റോ ആന്റണി: 0894417794
വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ )
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…