Ireland

അടുത്ത പാൻഡെമിക് കൂടുതൽ മാരകമായേക്കാം; AZ വാക്സിൻ സ്രഷ്ടാവിൻറെ മുന്നറിയിപ്പ്

“മറ്റൊരു മഹാമാരി മനുഷ്യജീവനെ ഭീഷണിപ്പെടുത്തും, അത് കൂടുതൽ മാരകം” ആയിരിക്കുമെന്ന് ഓക്സ്ഫോർഡ്/അസ്ട്രസെനെക്ക കോവിഡ് വാക്സിൻ കണ്ടുപിടുത്തക്കാരിൽ ഒരാൾ മുന്നറിയിപ്പ് നൽകി. മാരകമായ വൈറസുകൾക്കെതിരെയുള്ള ഗവേഷണത്തിൽ കൈവരിച്ച ശാസ്ത്രീയ മുന്നേറ്റങ്ങൾ നഷ്‌ടപ്പെടാൻ പാടില്ല എന്ന് 44-ാമത് prestigious Richard Dimbleby പ്രഭാഷണം നടത്തിയ പ്രൊഫസർ സാറാ ഗിൽബെർട്ട് പറഞ്ഞു.

“ഇത് ഒരു വൈറസ് നമ്മുടെ ജീവിതത്തിനും ഉപജീവനത്തിനും ഭീഷണിയാകുന്ന അവസാന സമയമായിരിക്കില്ല. അടുത്തത് ഇതിനേക്കാൾ മോശമായേക്കാം. അത് കൂടുതൽ പകർച്ചവ്യാധിയോ അല്ലെങ്കിൽ കൂടുതൽ മാരകമോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആകാം. നേരിട്ട ഭീമമായ സാമ്പത്തിക നഷ്ടം അർത്ഥമാക്കുന്നത് പാൻഡെമിക് തയ്യാറെടുപ്പിനായി ഇപ്പോഴും ഫണ്ടിംഗ് ഇല്ലെന്നാണ്” എന്ന് സാറാ ഗിൽബെർട്ട് പറഞ്ഞു. “നമ്മൾ നേടിയ പുരോഗതിയും നാം നേടിയ അറിവും നഷ്ടപ്പെടരുത്.” എന്നും അവർ കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് വാക്‌സിൻ രൂപകൽപ്പന ചെയ്തതിലെ തന്റെ പങ്കിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന്റെ ബഹുമതി ഈ ഓക്‌സ്‌ഫോർഡ് പ്രൊഫസർക്കാണ്. 10 വർഷത്തിലേറെയായി വാക്സിനുകൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മലേറിയ, ഇൻഫ്ലുവൻസ എന്നിവയിൽ നിന്നുള്ള ആന്റിജനുകൾ ഉപയോഗിച്ച്, 2020 ന്റെ തുടക്കത്തിൽ ചൈനയിൽ കോവിഡ് ആദ്യമായി ഉയർന്നുവന്നപ്പോൾ SARS-CoV-2 വാക്സിൻ പദ്ധതി ആരംഭിച്ചു.

സാറാ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ചെടുത്ത വാക്സിൻ ലോകമെമ്പാടുമുള്ള 170-ലധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. കോവിഡ് വാക്‌സിൻ വികസനത്തിൽ ശാസ്ത്രത്തിനും പൊതുജനാരോഗ്യത്തിനുമുള്ള സേവനങ്ങൾക്കായി ഈ വാക്‌സിനോളജിസ്റ്റിന് ഈ വർഷം ആദ്യം ഒരു ബ്രിട്ടീഷ് damehood ലഭിച്ചു.

ഒമൈക്രോൺ വേരിയന്റിന്റെ സ്പൈക്ക് പ്രോട്ടീനിൽ വൈറസിന്റെ സംക്രമണക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇതിനകം അറിയപ്പെടുന്ന മ്യൂട്ടേഷനുകൾ അടങ്ങിയിരിക്കുന്നു എന്നാണ് സാറ ഗിൽബർട്ട് പ്രതികരിച്ചത്. എന്നാൽ വാക്സിനുകളാൽ പ്രേരിതമായ ആന്റിബോഡികൾ അല്ലെങ്കിൽ മറ്റ് വകഭേദങ്ങളുമായുള്ള അണുബാധ മൂലമുണ്ടാകുന്ന അധിക മാറ്റങ്ങളുണ്ട്. അവ ഒമിക്രോണുമായുള്ള അണുബാധ തടയുന്നതിൽ ഫലപ്രദമല്ല. ഞങ്ങൾ കൂടുതൽ അറിയുന്നതുവരെ, ഞങ്ങൾ ജാഗ്രത പാലിക്കുകയും ഈ പുതിയ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ നടപടികൾ കൈക്കൊള്ളുകയും വേണം എന്നും അവർ ചൂണ്ടിക്കാട്ടി.

അന്തരിച്ച ബ്രോഡ്കാസ്റ്റർ റിച്ചാർഡ് ഡിംബിൾബിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്ത പ്രഭാഷണത്തിൽ അക്കാദമിക്, കല, ബിസിനസ്സ്, ബ്രിട്ടീഷ് രാജകുടുംബം എന്നിവയിൽ നിന്നുള്ള സ്വാധീനമുള്ള പ്രഭാഷകരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

14 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

15 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

18 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago