ബെംഗളൂ: ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്കകൾക്കിടെ തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിലെ ഒരു സ്‌കൂളിലെ 94 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാഴ്‌ച മുൻപ് കാമ്പസിൽ വാർഷികദിനാഘോഷം സംബന്ധിച്ച പരിപാടിക്കിടെ വൈറസ് കൂടുതൽ പേരിൽ പകർന്നതായാണ് വിവരം. പരിപാടി നടത്തുന്നത് സംബന്ധിച്ചു സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നതാണെന്നും കൂടുതൽ പേരും മാസ്കുകൾ ധരിക്കാതെയാണ് എത്തിയതെന്നും കരിംനഗർ ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ.ജുവേരിയ പറഞ്ഞു. കോവിഡ് കേസിനെ തുടർന്ന് ക്ലാസുകൾ നിർത്തിവയ്ക്കുകയും കാമ്പസ് അടച്ചുപൂട്ടുകയും ചെയ്‌തു. ‘ഇതിനകം 200 പേരെയാണ് പരിശോധിച്ചത്. തിങ്കളാഴ്‌ച 1000 പേരെ പരിശോധിക്കാൻ ലക്ഷ്യമിടുന്നു. ഇതിനുവേണ്ടി പ്രത്യേക ആരോഗ്യ ക്യാംപ് ഒരുക്കിയിട്ടുണ്ട്’-ഡോ.ജുവേരിയ കൂട്ടിച്ചേർത്തു.
കർണാടകയിൽ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റെസിഡൻഷ്യൽ സ്‌കൂൾ സീൽ ചെയ്തതായി അധികൃതർ അറിയിച്ചു. ഹോസ്റ്റലും അടച്ചുപൂട്ടി. സമീപ പ്രദേശങ്ങളിലെ ജനങ്ങളെയും പരിശോധിക്കാൻ നടപടികൾ ശക്തമാക്കി. എല്ലാ വിദ്യാർഥികളും ഒരു സംഘം ഡോക്ടർമാരുടെ പരിചരണത്തിൽ ആണെന്നും ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…