Ireland

ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം വർണ്ണാഭമായി

ഡബ്ലിൻ :  ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി. ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ കുട്ടികളൾക്കായി നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിംഗ്  ആൻഡ് പെൻസിൽ  ഡ്രോയിങ് മത്സരം മികവുറ്റതായിരുന്നു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് കുരുവിള ജോർജ് തുടങ്ങിയവർക്കൊപ്പം വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു  അദ്ധ്യക്ഷത വഹിച്ചു. ഫാദർ. ജോമോൻ കാക്കനാട്ട് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

വാട്ടർഫോർഡ്  കൗണ്ടി കൗൺസിലേഴ്സ് ആയ ഐമൻ ക്യൂൻലാൻ, സ്റ്റെഫെനി കീറ്റിംഗ്,  ഫാദർ മാത്യു കെ മാത്യു, സെബിൻ ജോസ്, സിജോ ഡേവിഡ് എന്നിവർ വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  

ഒ ഐ  സി സി  വാട്ടർഫോർഡ്  യൂണിറ്റ് കുടുബാംഗങ്ങൾ കൂടി ചേർന്ന് അവതരിപ്പിച്ച  കലാപരിപാടികൾ, Angel Beats വാട്ടർഫോർഡ് അണിയിച്ച് ഒരുക്കിയ മ്യൂസിക്കൽ നൈറ്റ്സ്, വിഭവ സമൃദ്ധമായ ഡിന്നർ ഇവയൊക്കെ തന്നെ പരിപാടികൾക് മികവുറ്റതാക്കി. മികച്ച സംഘാടന മികവോടെ പരിപാടികൾക്ക് ആദ്യാവസാനം മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകിയത് പ്രതീഷ്‌ ജോസ്, വിബിൻ ജോൺ തോമസ്സ്, ജയ പ്രിൻസ്, ഡെന്നി ഡൊമിനിക്ക്, ഷിബു രാജേന്ദ്രൻ, എമിൽ ജോൺ, ഗ്രേയ്സ് ജേക്കബ്ബ്, വിനീഷ് തങ്കച്ചൻ, ആൻറണി പടയാട്ടിൽ, നിജാദ് റഷീദ്, ജോബിൻ കെ ബേബി, ഡാൽസ് ജോർജ്ജ്, പ്രസാദ് ജോർജ്ജ്, നെൽവിൻ റഫേൽ, ജിജോ കുര്യക്കോസ് തുടങ്ങിയവർ ആയിരുന്നു.  രാത്രി പത്തു മണിയോട് കൂടി പരിപാടി അവസാനിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

10 mins ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

13 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

15 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

16 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

16 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

23 hours ago