Ireland

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം

 നീനാ (കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും നോബിളിനും മക്കളായ എയ്ഡൻ, ഓസ്റ്റിൻ, അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി. നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധി തവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്. നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടോം.

എക്കാലത്തെയും നീനാ കൈരളിയുടെ അമരക്കാരിൽ ഒരാൾ, പകരം വെക്കാൻ ആളില്ലാത്ത നീനാ മലയാളികളുടെ ഉറ്റ തോഴൻ, അതായിരുന്നു ടോം. കൂടാതെ നീനാ ക്രിക്കറ്റ് ക്ലബ്, ബാൻഡ്മിന്റൺ ക്ലബ്, വോളിബോൾ ക്ലബ് എന്നിവയിലെല്ലാം മുൻനിരയിൽ നിന്നുകൊണ്ട് സാന്നിധ്യവും കഴിവും തെളിയിച്ച പ്രതിഭയാണ് ടോം. ഇവയിലെല്ലാം നിരവധി തവണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൂടിയാണ് ടോം.

കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ടോമും നോബിളും കുട്ടികൾ മൂവരും. കൈരളിയുടെ പ്രോഗ്രാമുകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് തിളങ്ങി നിന്നവരായിരുന്നു എയ്ഡനും ഓസ്റ്റിനും അൽഫോൻസും. നഴ്സിംഗ് ജീവിതത്തിനപ്പുറം ഹാർമണി ഇവന്റ്സിലൂടെ തന്റെ കഴിവ് തെളിയിക്കുകയും അതിലൂടെ നിരവധി കുടുംബങ്ങളുടെ ആഘോഷ ദിനങ്ങൾ അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് നോബിൾ. സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരുവരും. 

 പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നീനാ കൈരളിയുടെ സ്നേഹാദരവായി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. ദീർഘ കാലത്തെ ഐറിഷ് പ്രവാസ ജീവിതത്തിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന കൈരളി സമൂഹത്തിലെ ഓരോരുത്തരേയും ഒരിക്കലും മറക്കാൻ ആവില്ലെന്നും, ഒരു മങ്ങലു പോലും ഏൽക്കാതെ മധുര സ്മരണകളായി ഹൃദയത്തിൽ അവ എന്നും ഉണ്ടാകുമെന്നും ടോമും കുടുംബവും പറഞ്ഞു.

വാർത്ത : ജോബി മാനുവൽ

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Sub Editor

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

17 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

18 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

20 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

22 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago