ഡബ്ലിൻ : ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി. ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ കുട്ടികളൾക്കായി നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിംഗ് ആൻഡ് പെൻസിൽ ഡ്രോയിങ് മത്സരം മികവുറ്റതായിരുന്നു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് കുരുവിള ജോർജ് തുടങ്ങിയവർക്കൊപ്പം വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാദർ. ജോമോൻ കാക്കനാട്ട് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
വാട്ടർഫോർഡ് കൗണ്ടി കൗൺസിലേഴ്സ് ആയ ഐമൻ ക്യൂൻലാൻ, സ്റ്റെഫെനി കീറ്റിംഗ്, ഫാദർ മാത്യു കെ മാത്യു, സെബിൻ ജോസ്, സിജോ ഡേവിഡ് എന്നിവർ വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഒ ഐ സി സി വാട്ടർഫോർഡ് യൂണിറ്റ് കുടുബാംഗങ്ങൾ കൂടി ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ, Angel Beats വാട്ടർഫോർഡ് അണിയിച്ച് ഒരുക്കിയ മ്യൂസിക്കൽ നൈറ്റ്സ്, വിഭവ സമൃദ്ധമായ ഡിന്നർ ഇവയൊക്കെ തന്നെ പരിപാടികൾക് മികവുറ്റതാക്കി. മികച്ച സംഘാടന മികവോടെ പരിപാടികൾക്ക് ആദ്യാവസാനം മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകിയത് പ്രതീഷ് ജോസ്, വിബിൻ ജോൺ തോമസ്സ്, ജയ പ്രിൻസ്, ഡെന്നി ഡൊമിനിക്ക്, ഷിബു രാജേന്ദ്രൻ, എമിൽ ജോൺ, ഗ്രേയ്സ് ജേക്കബ്ബ്, വിനീഷ് തങ്കച്ചൻ, ആൻറണി പടയാട്ടിൽ, നിജാദ് റഷീദ്, ജോബിൻ കെ ബേബി, ഡാൽസ് ജോർജ്ജ്, പ്രസാദ് ജോർജ്ജ്, നെൽവിൻ റഫേൽ, ജിജോ കുര്യക്കോസ് തുടങ്ങിയവർ ആയിരുന്നു. രാത്രി പത്തു മണിയോട് കൂടി പരിപാടി അവസാനിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…