Entertainment

അഞ്ച് സംവിധായകരുടെ സമാഗമം ഒരേ ചിത്രത്തിൽ

പലപ്പോഴും പലരും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അതിൽ പല പ്രത്യേകതകളും അറിയാതെ വന്നുഭവിക്കാറുണ്ട്. മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു. എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം ഇത്തരമൊരു അപൂർവ്വ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിലാണ്.

പാലക്കാട്ടെ മണ്ണാർകാട്ടും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ്. രാജസേനനാണ് മറ്റൊരു സംവിധായകൻ. രാജസേനന് ഒരു വിശേഷണത്തിൻ്റെ ആവശ്യമില്ല. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി  സജീവമായി സംവിധാന രംഗത്തു തുടരുന്ന രാജസേനൻ ഇപ്പോൾ അഭിനയ രംഗത്തും ഏറെ സജീവമാണ്. നാടകങ്ങളിൽ സജീവമായി അഭിനയിച്ചു കൊണ്ടാണ് രാജസേനൻ ചലച്ചിത്ര രംഗത്തേക്കു കടക്കുന്നത്. വി.കെ.പ്രകാശ് ഉൾപ്പടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നല്ലൊരു ഗായകൻ കൂടിയാണ് രാജസേനൻ. ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ വലിയ വിജയം നേടിയ ഷട്ടർ എന്ന ചിത്രം സംവിധാനം ചെയ്തത് ജോയ് മാത്യുവാണ്. ഈ ചിത്രത്തിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്. ഷിബു ഗംഗാധരനാണ് മറ്റൊരു സംവിധായകൻ. മമ്മുട്ടി നായകനായ ‘പ്രയ്സ് ദി ലോർഡ്, സുരേഷ് ഗോപി നായകനായ രുദ്ര സിംഹാസനം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് ഈ ചിത്രത്തിൻ്റെ മുഖ്യ സംവിധാന സഹായിയായി പ്രവർത്തിക്കുന്നത്. 

അങ്ങനെ പ്രതിഭകളായ അഞ്ച് സംവിധായകരുടെ സമാഗമത്തിലൂടെയും നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നതാണ്.

ആചാരാനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും നിഷ്കർഷത പുലർത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൻ്റെ ഉള്ളറകളിലേക്കാണ് നേമം പുഷ്പരാജ് രണ്ടാം യാമത്തിലൂടെ കടന്നു ചെല്ലുന്നത്. ഈ തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ ആശയസംഘർഷങ്ങളാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുൻ നായിക രേഖ, സുധീർ കരമന, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സ്വാസികയാണ് നായിക. 

തിരക്കഥ – ആർ.ഗോപാൽ

ക്രിയേറ്റീവ് സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ടർ – പ്രശാന്ത് വടകര.

സംഗീതം – മോഹൻ സിതാര

എഡിറ്റിംഗ് -വി.എസ്.വിശാൽ.

കലാസംവിധാനം – ത്യാഗു

മേക്കപ്പ് – പട്ടണം റഷീദ്, പട്ടണം ഷാ.

കോസ്റ്റ്യം – ഇന്ദ്രൻസ് ജയൻ.

പ്രൊഡക്ഷൻ മാനേജർ – ഹരീഷ് കോട്ട വട്ടം.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാജേഷ് മുണ്ടക്കൽ.

ഫിനാൻസ് കൺടോളർ – സന്തോഷ് ബാലരാമപുരം.

പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ.

പ്രൊജക്റ്റ് ഡിസൈനർ – എ.ആർ.കണ്ണൻ

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ

ആർ. ഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മണ്ണാർക്കാട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – ജയപ്രകാശ് അതളൂർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

18 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

20 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

21 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

23 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

1 day ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

1 day ago