Ireland

ജോണിക്കുട്ടിയുടെ “ഐറിഷ് ഹാമിലി” യുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ “Our Home” ടീമിന്റെ പുതിയ വെബ് സീരിസിന്റെ അവതരണ ഗാനം പുറത്തിറങ്ങി. ആദ്യഘട്ട ചിത്രീകരണം ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും പൂർത്തിയായി. ഡ്രീം ആൻഡ് പാഷൻ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ബിപിൻ മേലേക്കുറ്റ് ആണ്, നിർമാണം നിഷ ബിപിൻ.

അയർലണ്ടും ഒരു പ്രധാന കഥാപാത്രമായി വരുന്ന ഈ സീരിസിന്റെ പിന്നണിയിൽ മലയാള സിനിമയിൽ നിന്നുള്ളവരും സഹകരിക്കുന്നുണ്ട്. ഇന്ദ്രൻസിന്റെ പുതിയ ചിത്രമായ വാമനന്റെ സംഗീത സംവിധായകനായ നിധിൻ ജോർജ്ജ് ആണ് ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി യുടെ ഗാനം ആലപിച്ചിരിക്കുന്നത്. വെബ് സീരീസ്, നിരവധി ആൽബങ്ങൾ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നൽകിയിട്ടുളള യാസിർ പരത്തക്കാടാണ് ഇവിടെയും ഗാന രചനയും സംഗീതവും നൽകിയിരിക്കുന്നത്.

ജോണിക്കുട്ടിയുടെയും ഫാമിലിയുടെയും കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ ജോണിക്കുട്ടിയായി വേഷമിടുന്നത് അയർലണ്ട് മലയാളിയായ പ്രിൻസ് ജോസഫ് അങ്കമാലിയാണ്. ആദ്യ എപ്പിസോഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നൂ.ഡ്രീം ആൻഡ് പാഷൻ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഈ ഗാനം ആസ്വദിക്കാം…
ലിങ്ക് താഴെ;

Sub Editor

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

10 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

1 day ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

1 day ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago