അയർലണ്ട്: നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻഫെറ്റ്) ഇന്ന് 54 മരണങ്ങളും 1,335 പുതിയ കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തു, ഇതിൽ 50 മരണങ്ങളും ഈ മാസം സംഭവിച്ചതാണ്. മരണമടഞ്ഞവരുടെ ശരാശരി പ്രായം 85 ആയിരുന്നു. 55 വയസിനും 96 വയസിനും ഇടയിലുള്ളവരാണ് കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 191,182 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, 3,120 കോവിഡ് -19 അനുബന്ധ മരണങ്ങളും.
“രോഗബാധ കുറയ്ക്കുന്നതിനും മരണങ്ങൾ തടയുന്നതിനുമായി നമുക്ക് തുടർന്നും പ്രവർത്തിക്കണം,” സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.
ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 618 പുരുഷന്മാരും 711 സ്ത്രീകളുമാണ്. 437 കേസുകൾ ഡബ്ലിനിൽ കണ്ടെത്തി. കോർക്കിൽ 114, ഗാൽവേയിൽ 78, മീത്തിൽ 71, ലോത്തിൽ 61 കേസുകൾ. ശേഷിക്കുന്ന 574 കേസുകൾ മറ്റു സ്ഥലങ്ങളിൽ നിന്നും. നിലവിൽ സ്ഥിരീകരിച്ച 1,383 കേസുകളുടെ ശരാശരി പ്രായം 43 ഉം 54 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരുമാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ 1,670 പേർ കോവിഡ് -19ബാധിച്ചു ൽ ആശുപത്രിയിലെത്തിയിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 പേരെ പ്രവേശിപ്പിച്ചു. 217 കോവിഡ് -19 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കോവിഡ് -19 കേസുകളുടെ എണ്ണം കുറവാണെങ്കിൽ മാത്രമേ മാർച്ച് 5 ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുകയുള്ളു എന്ന് നേരത്തെ ടെനിസ്റ്റ് ലിയോ വരദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…