അയർലൻഡ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് ബ്രേയിൽ തിരി തെളിയും. ചെറിവൂഡ് മുതൽ Wicklow കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾക്ക് ഇന്ന് മുതൽ ഉത്സവക്കാലം.
രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറ് വരെയാണ് പരിപാടികൾ നടക്കുക. ബ്രേയ് എക്സിറ്റിനോട് ചേർന്നുള്ള വൂഡ്ബ്രൂക് കോളേജിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ചെറി വുഡ്, ഷാങ്കിൽ, Bray, Greystones, New Castle, Newtown Mount Kennedy, Rathnew, Kilcoole, Ashford, Wicklow, Arklow, Rathrum, Gory എന്നിവടങ്ങളിലെ മലയാളികളും ഒത്തുകൂടും.
കലാമണ്ഡലം വിമലാദേവിയുടെ ശിഷ്യ സുജ കുറ്റിക്കോൽ, രാമചന്ദ്രൻ വേലേശ്വരം, രാജു മാസ്റ്റർ നീലേശ്വരം, നാട്യമയൂരി അഞ്ജലി എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ 20 വർഷമായി നൃത്തം അഭ്യസിക്കുകയും, കാസറഗോഡ് വിദ്യാനഗർ ‘സ്വസ്തി’ ഡാൻസ് അക്കാദമിയിലെ നൃത്ത അധ്യാപികയും ആയ ധന്യ സച്ചിൻ അവതരിപ്പിക്കുന്ന ഭരതനാട്യം, ലിസ് ബിനു, റിയ തോംസൺ, ഹന്ന ബിനു, ക്രിപ കിസാൻ തോമസ് എന്നിവരുടെ ഫ്യൂഷൻ ഡാൻസ്, അക്സെലിൻ ബീയിംങ്സ് , കീർത്തന കിസാൻ തോമസ് എന്നിവരുടെ ക്ലാസിക്കൽ ഡാൻസ് തുടങ്ങി നിരവധി കലാപരിപാടികൾ ഇന്ന് അരങ്ങേരും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…