Global News

സൈബർ ആക്രമണത്തിൽ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം നിയമസഭയില്‍ അടുത്ത സുഹൃത്തിന്‍റെ മകൻ ലഹരിക്ക് അടിമപ്പെട്ടെന്നും ലഹരി മാഫിയക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഈ യുവാവ് ഉമ തോമസിന്‍റെ മകന്‍ വിവേകാണെന്ന് ആരോപിച്ചാണ് പ്രചരണം. മരിച്ചിട്ടും ചിലർക്ക് പി ടി യോടുള്ള പക തീർന്നിട്ടില്ലെന്നും പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കില്ലെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം നിയമസഭയില്‍ ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ വികാരഭരിതമായ പ്രസംഗം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ മകന്‍റെ ലഹരിക്ക് അടിമപ്പെട്ട ജീവിതത്തെ കുറിച്ചാണ് സതീശന്‍ സഭയില്‍ പറഞ്ഞത്. ”ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാ‍ർഥനയിലുമാണ്” എന്നാണ് സതീശന്‍ പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പ്രസംഗം വൈറലായതിന് പിന്നാലെ സതീശന്‍ പറഞ്ഞ സുഹൃത്ത് പി ടിയാണെന്നും അദ്ദേഹത്തിന്‍റെ മകനാണ് ലഹരിക്ക് അടിമപ്പെട്ടതെന്നുമാണ് പ്രചാരണം നടക്കുന്നത്.

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

16 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

18 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

19 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

1 day ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago