Kerala

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു

മന്ത്രി എം.വി.ഗോവിന്ദൻ സിപിഐഎംസംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പും പുറത്തു വന്നു.

കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദൻ സെക്രട്ടറിയായത്. ഓണത്തിന് മുൻപ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം.

ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

Newsdesk

Recent Posts

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: യുകെ മാതൃക അയർലണ്ട് പിന്തുടരുമോ?

ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ…

52 mins ago

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക…

1 hour ago

വ്യക്തിപരമായ വളർച്ചയിലൂടെയാണ് സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് കോർക്ക് എഞ്ചിനീയറും അന്താരാഷ്ട്ര ഒറിയന്റീയറിംഗ് താരവുമായ Colm O’Halloran

ഡബ്ലിൻ: സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിപ്ലവമല്ല, വ്യക്തിപരമായ പരിണാമമാണ് ആവശ്യമെന്ന് കോർക്ക് സ്വദേശിയും പെട്രോളിയം എഞ്ചിനീയറും അയർലൻഡിനെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര…

2 hours ago

ലെറ്റർകെണ്ണിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ശ്രദ്ധേയമായി

ജൂൺ 14-ന് ലെറ്റർകെണ്ണി വെസ്ട്രി ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം ആവേശപൂർവ്വം ആഘോഷിച്ചു. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ…

4 hours ago

ഡബ്ലിനിൽ Anointing Fire Bible Convention ജൂൺ 27ന്

ഡബ്ലിൻ: Anointing Fire Bible Convention (Malayalam) ജൂൺ 27 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…

4 hours ago

ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ  പ്രധാന അണിയറ പ്രവർത്തകരെ…

23 hours ago