ക്രാന്തി അയർലണ്ട് എഫ് ബി പേജിൽ നടത്തിവരുന്ന വിനോദ പരിപാടിയിൽ ഇന്ന് അതിഥിയായി വരുന്നത് കലാഭവൻ ബിനു എന്നറിയപ്പെടുന്ന ബിനു ദാമോദരനാണ്. പത്തനംതിട്ട സ്വദേശിയായ ബിനു ദാമോദരൻ പത്തനംതിട്ട വോക്കൽ വോയ്സ്, പത്തനംതിട്ട കലാരംഗം, പത്തനംതിട്ട സോപാനം എന്നീ ട്രൂപ്പുകളിലൂടെ പാടി പിന്നീട് കേരളത്തിന്റെ അഭിമാനമായ ഗാനമേള ട്രൂപ്പുകളായ കൊച്ചിൻ ഹരിശ്രീ, കൊച്ചിൻ കലാഭവൻ കെ പി എ സി നാടക സമിതി തുടങ്ങിയ ഗാനമേള നാടക സമിതികളിൽ ഗായകനായി തിളങ്ങി.
മൂന്നുവർഷക്കാലം കെപിഎസി നാടക സമിതിയുടെ മ്യൂസിക് ഡയറക്ടർ ആയിരുന്നു. ഏഷ്യാനെറ്റിലെ വോയിസ് ഓഫ് ദി വീക്ക്, കിറ്റക്സ് വോയിസ് തുടങ്ങിയ സംഗീത പരിപാടികളിലൂടെ ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. കലാഭവൻ ബിനു ഇന്ന് വൈകിട്ട്
6 മണിക്ക് (ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക്)ഒരുപിടി മധുര ഗാനങ്ങളുമായി നമ്മുടെ അടുത്ത് എത്തുന്നത്. സഹകരണം പ്രതീക്ഷിക്കുന്നു
FB Event Link: https://www.facebook.com/events/3129785763751478/
News By : ABHILASH ATTELIL
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…