Ireland

M50, ദേശീയ പാതകൾ, ഡബ്ലിൻ ടണൽ എന്നിവിടങ്ങളിൽ ടോൾ ചാർജ് വീണ്ടും വർധിപ്പിക്കുന്നു

M50, എട്ട് ദേശീയ പാതകൾ, ഡബ്ലിൻ ടണൽ എന്നിവയിലെ ടോളുകൾ ചില സന്ദർഭങ്ങളിൽ 20 ശതമാനം വരെ വർദ്ധിക്കും. 2024 ജനുവരി 1 മുതല്‍ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് Transport Infrastructure Ireland (TII) ടോള്‍ വര്‍ദ്ധിപ്പിക്കുന്നത്. വാഹന തരം, നിങ്ങൾ ടാഗ്, വീഡിയോ അക്കൗണ്ട് എന്നിവ ഉപയോഗിക്കുന്നുണ്ടോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്തതാണോ എന്നിവയെ ആശ്രയിച്ച്, ടോൾ നിരക്കുകൾ 40c വരെ വർദ്ധിക്കും.

M50-ൽ ടാഗുകളോ വീഡിയോ അക്കൗണ്ടുകളോ ഇല്ലാത്ത കാറുകൾക്ക് ടോൾ 20c വർധിച്ച്, 3.70 യൂറോയായി ഉയരും. ടാഗുകളോ വീഡിയോ അക്കൗണ്ടുകളോ ഉള്ള M50-ലെ വാഹനമോടിക്കുന്നവർക്കും യഥാക്രമം 2.50 യൂറോയും 3.10 യൂറോയും നൽകണം. മറ്റ് വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് M50-ൽ 30c നും 40c നും ഇടയിൽ വർദ്ധനവുണ്ടാകും. M1 (Dublin to Belfast), M7/M8 (Dublin to Cork/Limerick), M8 (Portlaoise), N6 (Kinnegad to Galway City), N25WF (Cork to Rosslare Europort via Waterford City) and N18-LT ( Limerick to Galway) എന്നിവിടങ്ങളിൽ മോട്ടോർ സൈക്കിളുകൾക്ക് 10c, കാറുകൾക്ക് 20c, വലിയ വാഹനങ്ങൾക്ക് 20c നും 50c നും ഇടയിൽ വർധനവുണ്ടാകും.

മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും M3 യിൽ 10c യും വലിയ വാഹനങ്ങൾക്ക് 20c വർദ്ധനവുണ്ടാകും.M4 ടോളിൽ, മോട്ടോർ സൈക്കിളുകൾക്ക് 10c യും കാറുകൾക്ക് 20c യും വലിയ വാഹനങ്ങൾക്ക് 30c നും 50c നും ഇടയിൽ വർദ്ധനവ് ബാധകമാകും.

ദേശീയ റോഡുകളിൽ, നിങ്ങളുടെ വാഹനത്തിന്റെ തരം അനുസരിച്ച് നിരക്കുകൾ 50c വരെ വർദ്ധിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഡബ്ലിൻ പോർട്ട് ടണലിൽ ടോൾ നിരക്കുകൾ 2 യൂറോ വരെ കൂടും. ഡബ്ലിൻ ടണലിൽ
തിരക്കേറിയ സമയങ്ങളിൽ ടോൾ 10 യൂറോയിൽ നിന്ന് €12 ആയി ഉയരുന്നു. ഓഫ്-പീക്ക് നിരക്ക് 3 യൂറോയിൽ നിന്ന് 3.50 യൂറോയായി ഉയരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

15 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

20 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago