ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്നും Irish Irish Emigration Residence Permissions-ൻ്റെ ആദ്യ രജിസ്ട്രേഷനും പുതുക്കലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD) കൈമാറുന്നു. 2024 ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരും.ഡബ്ലിനു പുറമെ മീത്ത്, കിൽഡെയർ, വിക്ലോ എന്നീ കൗണ്ടികളിലെ ഐറിഷ് റസിഡൻസ് പെർമിഷനുകളുടെ ആദ്യ രജിസ്ട്രേഷൻ ഡബ്ലിൻ 2, 13-14 Burgh Quay, രജിസ്ട്രേഷൻ ഓഫീസിൽ നടത്തും.
ഫ്രീഫോൺ നമ്പർ (1800 800 630) ഉപയോഗിച്ച് ആദ്യ തവണ രജിസ്‌ട്രേഷനുള്ള അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാം, അപ്പോയിൻ്റ്‌മെൻ്റുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ അവസരം ലഭ്യമാണ്.
അപ്പോയിൻ്റ്‌മെൻ്റുകൾക്കായി അപേക്ഷകർ പാസ്‌പോർട്ട് വിശദാംശങ്ങളും ഇമെയിൽ വിലാസവും നൽകണം. 2024 ഏപ്രിൽ 8 മുതൽ മീത്ത്, കിൽഡെയർ, വിക്‌ലോ കൗണ്ടികളിൽ താമസിക്കുന്നവർ അനുമതികളുടെ ഓൺലൈൻ പുതുക്കലുകൾ ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) ഓൺലൈൻ പുതുക്കൽ പോർട്ടൽ https://inisonline.jahs.ie ഉപയോഗിച്ച് സമർപ്പിക്കണം.. അപേക്ഷകർ Burgh Quay രജിസ്ട്രേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.ഡബ്ലിൻ, മീത്ത്, കിൽഡെയർ, വിക്ലോ എന്നീ കൗണ്ടികൾക്ക് പുറത്ത് താമസിക്കുന്ന അപേക്ഷകരുടെ ആദ്യ രജിസ്ട്രേഷനും പുതുക്കലും GNIB തുടരും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…