Ireland

ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ്  കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു.  സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം  രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ  ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുന്നത്. ഒട്ടനവധി വചന പ്രഘോഷണ വേദികളിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും  പ്രശസ്തയായ  സി. ആൻ മരിയ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്   സിസ്റ്റർ ആൻ മരിയയുമായി സ്പെഷ്യൽ സെഷൻ നടത്താൻ   അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, കുഞ്ഞുമോൾ സൈബു (00353 87 754 4897) അല്ലെങ്കിൽ ആൽഫി ബിനു (00353 877678365) എന്നിവരുമായി ബന്ധപ്പെടുക.

SMILE- (Syro Malabar Inclusive Life Experience) – അയർലണ്ടിലെ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ സ്പെഷ്യൽ നീഡ്‌സ് കുട്ടികളുള്ള  കുടുംബങ്ങളുടെ കൂട്ടായ്മയാണ്. സ്പെഷ്യൽ നീഡ്‌സ് ഉള്ള  കുട്ടികളുടേയും കുടുംബങ്ങളുടേയും പിന്തുണയ്ക്കായി വിവിധ  പരിപാടികൾ വികസിപ്പിക്കുകയും  അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക  എന്നതാണ് പരിപാടിയുടെ  പ്രധാന ലക്ഷ്യം.

സ്പെഷ്യൽ നീഡ്‌സ്  കുട്ടികളുള്ള   എല്ലാ കുടുംബങ്ങളേയും SMILE കൂട്ടായ്മയിലേയ്ക്കും ഈ ധ്യാനത്തിലേയ്ക്കും  സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

9 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

11 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

13 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

14 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

14 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago