Ireland

മൈഗ്രൻ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ പാർപ്പിട ആവശ്യങ്ങൾക്ക് പരിഹാരം തേടി ഓൺലൈൻ ക്യാമ്പയിൻ

അയർലണ്ടിലെ കുടിയേറ്റ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കുന്ന അടിയന്തിര ഭവന പ്രതിസന്ധിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് Minister for Rural and Community Development, Heather Humphreys ന് ഹർജി നൽകുന്നു. ഇതിന്റെ ഭാഗമായി ഓൺലനായി ഒപ്പ് ശേഖരണ ക്യാമ്പയിന് തുടക്കമായി. , ആരോഗ്യ പ്രവർത്തകർ നേരിടുന്ന ഭവന വെല്ലുവിളികളെ പരിഹരിക്കുന്നതിനും, അവരുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ക്യാമ്പയിനിലൂടെ അഭ്യർത്ഥിക്കുന്നു. കുടിയേറ്റ ആരോഗ്യ പ്രവർത്തകർ അയർലണ്ടിൻ്റെ ആരോഗ്യ പരിപാലന സംവിധാനത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നവരാണ്.

ആരോഗ്യ പ്രവർത്തർക്കുള്ള ഭവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക, താമസ സൗകര്യങ്ങളുടെ നിർമ്മാണം വേഗത്തിലാക്കാൻ പ്രാദേശിക അധികാരികളുമായും ഹൗസിംഗ് ഡെവലപ്പർമാരുമായും സംവദിക്കുക, പാർപ്പിടം സുരക്ഷിതമാക്കുന്നതിനും വാടക വിപണിയിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായവും പിന്തുണ പരിപാടികളും വാഗ്ദാനം ചെയ്യുക, എന്നിവയാണ് ഹർജിലിലെ ആവശ്യങ്ങൾ.

കുടിയേറ്റ ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യവും അനുകമ്പയും പ്രകടിപ്പിക്കുന്നതിലും സുരക്ഷിതവും താങ്ങാനാവുന്നതും സ്ഥിരതയുള്ളതുമായ പാർപ്പിടം ഉറപ്പാക്കാൻ വേഗത്തിലുള്ള നടപടിയെടുക്കാൻ ആവശ്യപ്പെടുന്നതിനും ഈ ക്യാമ്പയിനിൽ പങ്കാളിയാകുക. https://www.change.org/p/urgent-appeal-addressing-the-housing-needs-of-migrant-healthcare-professionals-in-ireland എന്ന വെബ്സൈറ്റ് വഴിയും ക്യൂ ആർ കോഡ് സ്കാൻ ചെയ്‌തും വോട്ടുകൾ രേഖപ്പെടുത്താം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

18 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

19 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

21 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

22 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago