Ireland

ഡബ്ലിൻ സിറ്റി സെന്ററിൽ അമേരിക്കൻ വിനോദസഞ്ചാരിയെ സംഘം ചേർന്ന് ആക്രമിച്ചു

കഴിഞ്ഞ ദിവസം രാത്രി ഡബ്ലിൻ സിറ്റി സെന്ററിൽ വെച്ച് അമേരിക്കൻ വിനോദസഞ്ചാരിയെ ഒരു സംഘം ആക്രമിച്ചു. ഡബ്ലിൻ Beaumont ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. രാത്രി 10.40ഓടെ സ്റ്റോർ സ്ട്രീറ്റിൽ വെച്ച് 57 കാരനായ ഇദ്ദേഹത്തെ ഒരു സംഘം യുവാക്കൾ ആക്രമിക്കുകയായിരുന്നു. ടാൽബോട്ട് സ്ട്രീറ്റിലെ താൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിയതായിരുന്നു അദ്ദേഹം.

ഗാർഡയെയും എമർജൻസി സർവീസിനെയും സംഭവസ്ഥലത്തെത്തി , ഇദ്ദേഹത്തെ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിടെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണിൽ നിന്നുള്ളയാളാണ് ഇരയെന്നും അയർലണ്ടിലെ സ്ഥിരം സന്ദർശകനാണെന്നും അറിയുന്നു. അക്രമികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് Store Street Garda Station അധികൃതർ അറിയിച്ചു. 01-666 8000 എന്ന നമ്പറിലോ അല്ലെങ്കിൽ Garda confidential line 1800 666 111-ലോ ബന്ധപ്പെടാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

24 mins ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

2 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago