ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് (വലിയ നോമ്പ്) ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4:30 മണിമുതൽ ആരാധനയും, നോമ്പ് ഒരുക്ക സന്ദേശവും. തുടർന്ന് അനുതാപ ശുശ്രൂഷ, 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ചങ്ങനാശേരി അതിരൂപതയിലെ ഫാ. ജിസൻ പോൾ വേങ്ങാശേരിയാണ് സന്ദേശം നൽകുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വഴി തിരുകമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. താഴെകൊടുത്തിരിക്കുന്ന യുടൂബ് ലിങ്കിലൂടെ https://youtu.be/NA7ifvh1u88 തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാം.
ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
By Biju L.Nadackal, PRO
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…