gnn24x7

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ

0
313
gnn24x7

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു.  ഫെബ്രുവരി 14  ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് (വലിയ നോമ്പ്) ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4:30 മണിമുതൽ ആരാധനയും, നോമ്പ് ഒരുക്ക സന്ദേശവും. തുടർന്ന് അനുതാപ ശുശ്രൂഷ, 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ചങ്ങനാശേരി അതിരൂപതയിലെ ഫാ. ജിസൻ പോൾ വേങ്ങാശേരിയാണ് സന്ദേശം നൽകുന്നത്. 

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വഴി  തിരുകമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. താഴെകൊടുത്തിരിക്കുന്ന യുടൂബ് ലിങ്കിലൂടെ https://youtu.be/NA7ifvh1u88 തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാം. 

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ  ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. 

By Biju L.Nadackal, PRO

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here