gnn24x7

ഫെബ്രുവരി 15മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

0
203
gnn24x7

ന്യൂഡൽഹി: ഫെബ്രുവരി 15മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഇ​ര​ട്ടി നി​ര​ക്കി​ന് തു​ല്യ​മാ​യ പി​ഴ ന​ല്‍​കേ​ണ്ടി​വ​രു​മെന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ ഇലക്ട്രോണിക് സംവിധാനത്തിലായിരിക്കും ടോള്‍ തുക അടക്കേണ്ടത് അതായത് ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. 2016 മുതലാണ്‌ ഫാ​സ്ടാ​ഗ് സൗ​ക​ര്യം നി​ല​വി​ല്‍ വ​ന്ന​ത്. 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ടോ​ള്‍​പ്ലാ​സ​ക​ളി​ല്‍ ഫാ​സ്ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെന്ന കേ​ന്ദ്ര​ സര്‍ക്കാരിന്‍റെ തീരുമാനം കോവിഡ് മൂലം ഫെബ്രുവരി 15ലേയ്​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here