gnn24x7

വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയകാരിയാ കഥ; പ്രണയാർദ്രം

0
217
gnn24x7

ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ – പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുന്നു.

പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം.

പ്രണയാർദ്രത്തിന്റെ  തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ്‌ ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം  ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ. അഭിനയിച്ചിരിക്കുന്നവർ ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരൻജ്‌ ജോസഫ്, ടോണി ഡാളസ് എന്നിവരുമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here