ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. ഫെബ്രുവരി 23 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു.
സീറോ മലബാർ ക്രമമനുസരിച്ച് വലിയ നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…