വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടത്തപ്പെടുന്നതാണ്. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി ഏഴുമണിയോടുകൂടി പരിസമാപിക്കുന്നതാണ്.
ശ്രാവണം -24 ൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത് വാട്ടർഫോർഡ് കൗണ്ടി മേയർ ജയ്സൺ മർഫിയാണ് .കൗൺസിലർ ഏമൺ ക്വിൻലോൻ,മിസ് കേരള അയർലണ്ടായി തിരഞ്ഞെടുക്കപ്പെട്ട റിറ്റി സൈഗോയും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
അത്തപ്പൂക്കളം, തിരുവാതിര, കിൽക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കായിക മത്സരങ്ങൾ, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഓണാഘോഷ പരിപാടികളുടെ മാറ്റുകൂട്ടും. മലയാളി മങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങൾ ഇത്തവണത്തെ പ്രത്യേകതകളാണ്.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം “ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം” സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
(വാർത്ത – ഷാജു ജോസ്)
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…