വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ് അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്നതാണ്. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 7 മണിയോടുകൂടി അവസാനിക്കുന്നതാണ്.
പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് ട്രോഫിയും 401 യൂറോ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്. 9Aസൈഡ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ , മികച്ച കളിക്കാരൻ എന്നിവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും നൽകുന്നതാണ്. അയർലൻഡ് മലയാളികളുടെ പ്രിയപ്പെട്ട ഹോളി ഗ്രയിൽ റസ്റ്റോറൻ്റാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ.
അസോസിയേഷൻ സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ടൂർണമെൻ്റും, ഓൾ അയർലൻഡ് ഫുട്ബോൾ ടൂർണ്ണമെൻ്റും സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻവിജയം നേടിയിരുന്നു. അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലേക്ക് മുഴുവൻ ക്രിക്കറ്റ് ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…