Ireland

അതിവിപുലമായ ഓണാഘോഷ പരിപാടികളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ; “ശ്രാവണം -24” സെപ്റ്റംബർ 8 ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, കില്‍ക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം ഫ്ലാഷ്‌മൊബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്,  മലയാളി മങ്ക മത്സരം , വടംവലി മത്സരം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട ഹോളിഗ്രയിൽ റസ്റ്റോറൻറ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധതരത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.  

“ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം ”  സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങളായ കാരംസ് , ചെസ്, ചീട്ടുകളി എന്നിവയും നടത്തപ്പെടുന്നു. വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. വൈകിട്ട് ഏഴു മണിയോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  WMA കമ്മിറ്റി അറിയിച്ചു.

വാർത്ത – ഷാജു ജോസ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

50 seconds ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

12 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

20 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

21 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

23 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago