വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്.
അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ എയ്ഞ്ചൽ ബീറ്റ്സിന്റെ സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിന്നമൺ കാറ്ററിംഗിന്റെ ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപ്തി കുറിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.
അനൂപ് ജോൺ (0872658072)
ഷാജു ജോസ് (0876460316)
ജയാ പ്രിൻസ് (0870614837)
സുനിമോൾ തമ്പി (0874125295)
നീതു ജോൺ (0894348305)
ഗീതു മനോഷ് (0894123695)
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…