Ireland

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും; ദലീമ ജോജോ എം എൽ എ.മുഖ്യാതിഥി

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അരൂർ എം എൽ എ യും പ്രശസ്ത ഗായികയുമായ ദലീമ ജോജോ മുഖ്യാതിഥി ആയി പങ്കെടുക്കും.

ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ മുഖ്യപ്രഭാഷണം നടത്തും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തിൽ പ്രൊഫസർ അന്നക്കുട്ടി (ജർമനി), ജീജ ജോയി വർഗീസ് (അയർലണ്ട്), ശ്രീജ (ജർമ്മനി) എന്നിവർ പങ്കെടുക്കുന്ന ചർച്ചയും നടത്തപ്പെടും. ഗ്ലോബൽ വനിതാ ഫോറം പ്രസിഡണ്ട്‌ ഡോ.ലളിത മാത്യു,സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ,യൂറോപ്പ് റീജിയൻ വനിതാ ഫോറം പ്രസിഡണ്ട്‌ ബ്ലെസി റ്റോം കല്ലറക്കൽ, സെക്രട്ടറി ആൻസി വർഗീസ് എന്നിവർ വനിതാ ദിന സന്ദേശം നൽകും.

ഗ്ലോബൽ ചെയർമാൻ ഡോ. ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്,ട്രഷറർ ശശികുമാർ നായർ,യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡണ്ട്‌ ജോളി പടയാട്ടിൽ (ജർമനി), സെക്രട്ടറി ബാബു തോട്ടപ്പള്ളി (യു കെ), വൈസ് ചെയർമാൻ ഗ്രിഗറിമേടയിൽ, ട്രഷറർ ഷൈബു കട്ടിക്കാട്ട്, മാധ്യമ പ്രവർത്തകനും ജർമ്മൻ പ്രോവിൻസ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിൽ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, എഡ്യൂക്കേഷൻ ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ട്‌ ജോജസ്റ്റ് മാത്യു, യൂറോപ്യൻ റീജിയൺ വൈസ് ചെയർമാൻ ബിജു വൈക്കം( അയർലണ്ട് ), ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു ( യു കെ ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. നിക്കോൾ കാരുവേലിൽ ആണ് അവതാരക.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി കൺവീനർ മേഴ്‌സി തടത്തിൽ അറിയിച്ചു.

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

7 mins ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

18 mins ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

21 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago