അയർലണ്ടിൽ വിവിധ മേഖലകളിൽ ഇന്ത്യൻ പൗരന്മാർ നടത്തുന്ന പ്രധാനമായും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഏറെ അഭിമാനകരമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ഡബ്ലിനിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടും ആളുകൾ ഇന്ത്യയെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്താൻ പ്രവാസി സമൂഹത്തിനു സാധിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റുമായി നടത്തിയ ചർച്ചയിലും ഈ അഭിപ്രായമാണ് ഉയർന്നത്. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയെക്കുറിച്ച് പ്രസിഡന്റും മറ്റ് മന്ത്രിമാരും പരാമർശിച്ചത് ഏറെ അഭിമാനകരമാണ്.
അയർലണ്ടിലെ വികസനത്തിന് മാത്രമല്ല, രാജ്യത്തെ ആരോഗ്യ മേഖലയുടെ പുരോഗതിക്കും ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ നൽകുന്ന സംഭാവന ഏറെ വലുതാണ്. ഇന്ത്യയുടെ പേരിൽ അവർ ഓരോരുത്തർക്കും താൻ നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു. ഇന്ത്യയും അയർലണ്ടും തമ്മിലുള്ള മികച്ച ബന്ധം നിലനിർത്തുന്നതിന് രാജ്യത്തെ ഇന്ത്യൻ ജനത പൂർണ പിന്തുണ നൽകണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യൻ നയതന്ത്ര ബന്ധം പ്രവാസി പൗരന്മാർക്ക് ഏറെ ഗുണകരമാകും. ചരിത്രത്തിൽ ആദ്യമായി EU വിന്റെ 21 കമ്മീഷണർ ഒന്നിച്ച് ഇന്ത്യൻ സന്ദർശനം നടത്തിയത് ഏറെ പ്രതീക്ഷയോടെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച യുകെയിലും അയർലൻഡിലും പര്യടനം നടത്തുന്ന ജയശങ്കർ ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെ സന്ദർശിച്ചു. ചൊവ്വാഴ്ച ലണ്ടനിൽ ആരംഭിച്ച അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ രണ്ടാം ഘട്ടമാണിത്. ഡബ്ലിനിൽ അദ്ദേഹം ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. അയർലണ്ടിലെ ബെൽഫാസ്റ്റിലും വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും പുതിയ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനായി ജയ്ശങ്കർ അയർലണ്ടിൽ നിന്ന് യുകെയിലേക്ക് മടങ്ങും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…