ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്കായി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. 1995 ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ തുടങ്ങി ഇന്ന് 52 ല്‍ പരം വിദേശ രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.2009 ല്‍ ഡബ്ലിനില്‍ ആരംഭിച്ച അയര്‍ലണ്ട് പ്രൊവിന്‍സ് സാമൂഹിക – സാംസ്കാരിക -കലാ രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരള ആരോഗ്യ വകുപ്പുമായും മറ്റ് ആതുര സേവന സന്നദ്ധ പ്രവര്‍ത്തകരുമായും ചേന്ന് പ്രവര്‍ത്തിച്ച് വരുന്നു. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ 6 റീജിയണുകളിലായി നിരവധി പ്രോവിന്‍സുകളിലൂടെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസി മലയാളികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളും സംഘടന ലക്ഷ്യം വെക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സില്‍ അംഗമാകാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0870557783
0872365378
0862647183
0876694305
https://wmcireland.com/misc/membership.php
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…