Categories: Italy

രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്

റോം: കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി.

ശനിയാഴ്ച 793 പേര്‍ മരിച്ച ഇറ്റലിയില്‍ ഞായറാഴ്ച 651 പേരും തിങ്കളാഴ്ച 602 പേരുമാണ് മരിച്ചത്.

രാജ്യത്ത് തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം വൈറസ് ബാധയില്‍ മരിച്ചത് 6078 പേരാണ്. 63,928 പേര്‍ക്ക് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയില്‍ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച് ക്യൂബന്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക.

അതേസമയം രാജ്യത്ത് 95 വയസുള്ള സ്ത്രീ കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍മ ക്ലാര കോര്‍സിനി എന്ന 95 കാരിയെ മാര്‍ച്ച് അഞ്ചിനാണ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പാവുലോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂര്‍ണ്ണായി ഭേദമായി എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് 19 ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

തനിക്ക് പൂര്‍ണ്ണമായി അസുഖം ഭേദമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ നന്നായി ശുശ്രൂഷിച്ചെന്നും അല്‍മ ഗസറ്റെ ഡി മോഡെണയോട് പറഞ്ഞു.

Newsdesk

Share
Published by
Newsdesk

Recent Posts

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

24 mins ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

14 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

17 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

19 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

20 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

1 day ago